കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം വഴിയരികിൽ കഞ്ചാവ് ചെടി കണ്ടെത്തി. കെസിഎം മേത്തര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ടീ ഷോപ്പിന് മുന്നിലാണ് ചെടി കണ്ടെത്തിയത്. ഓട്ടോ ഡ്രൈവര്‍മാരാണ് ആദ്യം ചെടി കണ്ടത്. തുടര്‍ന്ന് എക്സൈസിനെ വിവരം അറിയിച്ചു. എറണാകുളം എക്സൈസ് ഓഫീസിലെ റേഞ്ച് ഇന്‍സ്പെക്ടര്‍ അഭിരാജ് സിഇഒമാരായ സിദ്ധാര്‍ഥ്, അമല്‍ എന്നിവരെത്തി കേസ് രേഖപ്പെടുത്തി കഞ്ചാവ് ചെടി പറിച്ചെടുത്ത് കൊണ്ടുപോയി.